Powered By Blogger

എന്‍റെ അജ്ഞാത ശത്രുവിന്...

എനിക്കറിയാം ...
നീ ഇന്നു‌ വരും....
എന്റെ ജനനം ഓര്‍മ്മിപ്പിക്കാനായ് ..മരണവും
ഈ ശവകല്ലറയില്‍ ഒരു മെഴുകുതിരി നീ കത്തിക്കും ..
അടുത്തു കാണുന്ന കുഴിമാടത്തില്‍ നിന്നൊരു പൂവെടുത്ത് ,
ഈ മണ്‍കൂനയ്ക്ക് മുകളിലേയ്ക്ക് അലക്ഷ്യമായ് നീയിടും ...
പിന്നെ ...തിടുക്കത്തില്‍...തിരിഞ്ഞു നോക്കാതെ നീ നടന്നകലും...

നീ അറിയില്ല...
നീ കത്തിച്ച മെഴുകുതിരി അപ്പോഴും ഉരുകി..
എന്റെ കുഴിമാടത്തില്‍ നിന്നും ..
മണ്ണോടു ചേര്‍ന്ന എന്റെ ശരീരത്തില്‍ നിന്നും...
മോചിക്കപ്പെടാത്ത എന്റെ ആത്മാവിലേക്കെന്ന് ....

നീ അറിയില്ല...മോക്ഷത്തിനായെന്ന പോലെ അപ്പോഴു-
മെന്റെ ആത്മാവ് തിരയുന്നത് ,
ആ കുഴിമാടത്തില്‍ നീയെറിഞ്ഞ പൂവില്‍ നിന്നും
നിന്റെ സുഗന്ധം മാത്രമെന്ന് ...

മോക്ഷം കാത്തുകിടക്കുന്ന ആത്മാവിനു-
കൂട്ടിരിക്കാന്‍വിധിക്കപെട്ടവളുടെ ....
അവസാനത്തെ അപേക്ഷയാണ് ...

നീ ,വരരുത് ..
മരിച്ചു പോയ ശരിരത്തില്‍ നിന്നും ..
അവശേഷിക്കുന്ന അത്മാവിനെ..
വെറുമൊരു നേര്‍ച്ചയ്ക്കായ് വിളിച്ചുണര്‍ത്താനായ് മാത്രം ..
ഇനിയും നീ വരരുത്