Powered By Blogger

ദുഖത്തിന്‍ കനലുകള്‍


നിറങളില്‍ ചാലിച്ച നിമിഷങള്‍ ഒക്കെയും,
നോവുമെന്‍ ആത്മാവില്‍ ഒളിച്ചിരിപ്പു......,
നീറുന്ന ജീവിതപാതയില്‍ നിന്നു ഞാന്‍,
ഓര്‍ത്തുവെന്‍ കൊഴിഞ്ഞോര മോഹങ്ങളെ.....,

ചോദിച്ചു വാങ്ങിയ സ്നേഹങള്‍ ഒക്കെയും...,
ഒരുനാളെന്‍ പടിയിറങ്ങി പോകുന്നു.....,
നിനയ്ക്കാതെ നോവിന്‍റെ മാറാല തുങ്ങിയ....,
ഈ ജീവിതവേദനകെന്തു മാര്‍ഗം....??

ദൈവത്തിന്‍ ആശ്രയം തേടി ഞാന്‍ പോകുന്നു....,
നിത്യവും ദേവാലയത്തില്‍.....,
ഒരുനാളെന്‍ പ്രാര്‍ത്ഥന കേള്‍ക്കുമാ ദൈവങ്ങള്‍-
എന്നെ തുണക്കുമെന്നാശിക്കുന്നു......

ആരോ വരുന്നോരാ കാലൊച്ച കേള്‍ക്കുന്നു.....,
പൂര്‍വികര്‍ തുണക്കുവാന്‍ വരികയാണോ..??
അനുഗ്രഹം നല്‍കുവാന്‍ ദൈവങ്ങളോ....??
ദുരിതമോ, കാലന്‍റെ വാഹനമോ...??? "

ഉണരാത്ത നിദ്ര.....!!!
"വരുമൊരിക്കല്‍
എന്‍റെ ആ നിദ്ര നിശബ്ധമായി........
മനസും ആത്മാവും നിന്നെ ഏല്പിച്ചു,
വെറും ജഡമായി......,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമം ബന്ധങളിലെ വേദന എന്നെറിയാതെ.....,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ....,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ....,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ.......

നീ ഒന്നു വേഗം വന്നുവെങ്കില്‍......!!! "


എന്നിലെ ഞാന്‍
"ബാല്യമെന്നില്‍
കുസൃതി കാട്ടാന്‍ വെന്പുമ്പോള്‍,
ഏകാന്തതയില്‍ കരയുവാന്‍
‍ഞാന്‍ പഠിച്ചു.....!!!

കൌമാരമെന്നില്‍ ‍പ്രണയം വിരിയിച്ചപ്പോള്‍,
ചിന്തകള്‍, വാക്കുകള്‍, പ്രവര്‍ത്തികള്‍,
അവയെ തല്ലികെടുത്തി......!!!

ഇന്ന്,
യൌവനമെനിക്ക് കുട്ടായി
ആയിരം നോവുകള്‍ തന്നപ്പോള്‍......,
എന്നിലേക്ക്‌ പിന്നെയും
ഞാനൊന്നു നോക്കി......
കണ്ടെത്തി ഞാന്‍
നിങളാണ് എന്നെ ഇന്നോള്ളം ജീവിപ്പിച്ചതെന്നു......

ദുഖത്തിന്‍ കനലുകള്‍
എന്‍റെ സുഖത്തെ കെടുത്തട്ടെ......

കണ്ണുനീര്‍,
ഏകാന്തതയിലെനിക്ക്,
കൂട്ടായിക്കോട്ടെ.......

ഞരങുമെന്‍ അന്തരാത്മാവ്
നിഴല്‍ പോലെ എന്നെ വേട്ടയാടട്ടെ