Powered By Blogger

അനുഭവങ്ങൾ


സ്നേഹം ഒരായുധമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.. ഏത് ലോലഹൃദയന്റെയും നിഷ്ഠൂരന്റേയും മനസ്സിനെ ഒരു പോലെ കീഴടക്കുന്ന ആയുധം... എന്റെ അനുഭവം മറിച്ചാണ്. സ്നേഹം ഒരായുധം തന്നെയാണ്. സ്വയം മുറിവേൽപ്പിക്കുന്ന ആയുധം.............................
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ മാത്രം ആരും ആരേയും സ്നേഹിക്കരുത്.. കൊടുത്താൽ അതേപോലെ തിരിച്ചു കിട്ടാൻ, എറിഞ്ഞാൽ അതേപോലെ തിരിച്ചു വരാൻ സ്നേഹം എന്താ ബൂമറാങ്ങോ.............എന്നാലും സ്നേഹത്തിന്റെ നോവുകളിൽ കിടന്നുപിടയാനുമൊരു സുഖമുണ്ട്. പ്രണയനഷ്ടം സുഖമുള്ള നോവാണ്.. ഈ ജന്മം കൊണ്ട് പകരം വെക്കാനാവാത്ത നോവ്.............
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ കണ്ണീർമഴ നനഞ്ഞ് മാഞ്ഞുപോവുകയാണെങ്കിലും.....
പാളം തെറ്റിയോടുന്ന തീവണ്ടിയുടെ പ്രകമ്പനം പോലെ, ഗതിമാറിയ ജീവിതത്തിൻ വ്യഥകളിലൂടെ, നീറുന്ന മനസ്സോടെ, നിശ്ശബ്ദമായ നൊമ്പരങ്ങളോടെ, കഥയറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ തുടരുന്ന അവിശ്വസനീയമായ മാസ്മരികതയോടെ ഓർമ്മകൾ ഒരിക്കൽ കൂടി മനസ്സിൽ ചിറകു കുടഞ്ഞുണരുന്നു........എത്ര നാൾ കാത്തിരുന്ന്, മനസ്സിൽ കൂട്ടി വെച്ച സ്നേഹത്തെയാണെന്നോ ഹൃദയത്തിന്റെ ആരും കാണാത്ത ഒരു മൂലയിലേക്ക് ഇന്നലെ ഞാൻ................ സ്നേഹം സുന്ദരമാണെന്ന് കവിവചനം.............., സെമിത്തേരിയിലെ ശവകുടീരത്തിനു മുന്നിലെ ഭംഗിയുള്ള പൂക്കളെയാണപ്പോൾ ഓർമ്മ വന്നത്.........ഇപ്പോഴും തുടരുന്ന ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ അലകടലിന്റെ പ്രകമ്പനം കേൾക്കാനാകും.....
കണ്ണുകളിൽ പ്രകാശധാര..........കാതുകളിൽ ഇടിമുഴക്കം...........
മനസ്സിൽ മാത്രം കാലക്കേടിന്റെ അന്ധകാരം.............
ഇരുളിലേക്കൊളിച്ചെത്തുന്ന വെളിച്ചത്തിന്റെ നുറുങ്ങു വെട്ടങ്ങളേയും എനിക്കിപ്പോൾ പേടിയാണ്.............
ഇനിയൊരിക്കലും ഒഴിവാകാനാവാത്ത വിധം ഇരുളിന്റെ ശ്യാമവർണ്ണം എന്റെ ഹൃദയത്തെ കീഴടക്കിക്കഴിഞ്ഞുവോ...............
ഒടുവിൽ തന്നെ ബന്ധിച്ചിരിക്കുന്ന ഇരുമ്പുകൂടിനേയും കൂട്ടിലെ കിളി സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. നൊമ്പരങ്ങളിലും സന്തോഷം കാണാൻ ഞാനിപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു..
പ്രതീക്ഷകളും പ്രത്യാശകളുമൊന്നുമില്ലാത്തവർക്കും ജീവിക്കേണ്ടേ?
മേഘങ്ങൾക്കിടയിലൂടെ കുഞ്ഞുമാലാഖ എന്നെ നോക്കി ചിരിച്ചു. വെള്ളിനക്ഷത്രങ്ങൾ കൺചിമ്മിത്തുറന്നു. ചന്ദ്രക്കല മേഘങ്ങളിൽ ഒളിച്ചു തന്നെ നിന്നു- മൂടുപടം മാറ്റാനാഗ്രഹിക്കാത്ത മനസ്സിന്റെ പ്രതീകമെന്ന പോൽ. എന്നിട്ടും കാഴ്ച്ചക്കോണുകളിലെല്ലാം നിലാവിന്റെ വെട്ടമുണ്ടായിരുന്നു.. കാണുന്ന കണ്ണുകളിലും മനസ്സുകളിലും കിനാവിൻ തിളക്കവും....................

കണ്ണീർ വീണു പടർന്നൊരീ മുഖത്തൊരു ചെറുപുഞ്ചിരിക്കു പോലുമിടമില്ലയെന്നോ.......................