.....പ്രണയം.... എന്റ്റെ ഭ്രാന്തന്‍ ചിന്തകളിലൂടെ...
എവിടെയാണു നീ ...?
നീ അറിയുന്നില്ലേ...
എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നത്...
തിരക്കു പിടിച്ച നഗരത്തിലെ ,
ചീറിപ്പാഞ്ഞു വരുന്നൊരു വാഹനത്തില്‍ നിന്നും
പുറത്തേക്കു നീളുന്ന നിന്‍റെ കൈകളില്‍
എന്‍റെ നെഞ്ചു തുളച്ചു കയറാനായി
നീ കാത്തു സൂക്ഷിക്കുന്ന നിന്റ്റെ സമ്മാനത്തെ...
വിജനമായ നാട്ടു വഴികളിലെ
കരിയിലകള്‍ക്കിടയില്‍ നിന്നും ,
ഞാനറിയാതെ എന്നെ പിന്തുടരുന്ന നീ
എന്റ്റെ കാല്‍പാദത്തിലേക്കായ്
സൂഷിക്കുന്ന നിന്റ്റെ വിഷ ചുംബനത്തെ...
സ്നേഹത്തിന്റ്റെ മധുരം കൂട്ടിക്കുഴച്ച്
നീയെനിക്കായി കരുതി വച്ചിരിക്കുന്ന
എന്‍റെ അവസാനത്തെ അത്തഴാത്തെ ...
നിലാവിനും രാവിനുമിടയില്‍...
തലയിണയില്‍ മുഖമമര്‍ത്തി ..
സ്വപ്നത്തില്‍ നിന്നും നിദ്രയിലേക്കു-
വഴുതിമാറുന്ന നിമിഷങ്ങളിലെവിടെയോ
നീയുണ്ട് .....എനിക്കറിയാം ...