ഹൃദയത്തിന്റെ നിറവില്‍
സുന്ദരമായൊരു മുഖത്തിനടിയില്‍ ഒളിപിച്ചുവച്ചിരിക്കുന്ന നിന്‍ മുഖം ഞാനിതുവരെ കണ്ടിട്ടില്ല....
ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍ ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....
പ്രിയപെട്ട കൊച്ചുകൂട്ടുകാരീ... നിന്നെ കുറിച്ച് ഞാനെന്താണെഴുതുക.....?
മാലഖാമാരുടെ തോഴിയാവാന്‍... സ്വപ്നങ്ങളിലേക്കൂഴ്‌ന്നിറങ്ങുന്നവളെന്നോ. ...?
അതോ മഞ്ഞണിഞ്ഞ താഴ്‌വാരങ്ങളില്‍ മഞ്ഞിന്റെ കുളിര്‍മ്മയും നുകര്‍ന്ന് മഞ്ഞോടലിഞ്ഞുചേരാന്‍
കൊതിക്കുന്നവളെന്നോ.....?
അറിയില്ല.... അറിഞ്ഞതു വച്ചു നോക്കുമ്പോ, നീയിതെല്ലാം തന്നെ.....സ്നേഹപൂറ്വ്വം ...., my best friendമഴയോടാണിഷ്ടം...കാരണം
ഞാനെന്തുചെയ്യുന്നുവെന്നാരും കാണുന്നില്ല,
ഈ മഴത്തുള്ളികള്‍ എന്റ്റെ കണ്ണൂനീരിനെ മറയ്ക്കുന്നു;
അങ്ങനെ ഈ മഴയില്‍ എനിക്കാര്‍ത്തു കരയാം....."
"മഴതന്‍ ഇടയിലുള്ള ഇടിവെട്ടുശബ്ദങ്ങള്‍-
എന്‍ ആര്ത്തനാദത്തെ ശാന്തമാക്കീടുന്നു...
എല്ലാം തകര്‍ത്തെറിയാനുള്ളീ മഴയുടെ-
ചേതോവികാരമാം ഈ മുഖമാണെനിക്കിഷ്ടം".
"ഞാനിന്നുമാ വേഴാമ്പലാണ്, ഒരു
മഴയ്ക്കായ് കാതോര്‍ക്കും വേഴാമ്പലാണ്.
ഒരു ജീവാമ്രതം പോലെ പെയ്യുമോ-
ഇന്നെങ്കിലും ആ മഴ എനിക്കായ്