"എന്റെ സ്വപ്‌നങ്ങളിലെനിക്ക്
ചെയ്യാനുണ്ടായിരുന്നത്
ഞാന്‍ ചെയ്‌താല്‍
നിങ്ങള്‍ക്കനുഗ്രഹമായിരുന്നത്
പക്ഷേ
എനിക്ക് ചെയ്യാനാവാത്തത്
പടനിലങ്ങളില്‍ ആയുധമില്ലാതെ,
കളരിത്തറകളില്‍
അടവുകളില്ലാതെ
വരള്‍ച്ചകളില്‍
പുഞ്ചിരിയില്ലാതെ
ഞാന്‍ നിര്‍ത്തപ്പെട്ടപ്പോള്‍
അല്ല എനിക്കായുധമുണ്ടായിരുന്നു
അടവുകളുണ്ടായിരുന്നു
പുഞ്ചിരിയുണ്ടായിരുന്നു.
ഒന്നും നിങ്ങളുടെ ലോകത്തിന്
പറ്റിയതല്ലായിരുന്നു.
കാലത്തിന്റെ പല്ലിളിപ്പും
ചരടുകളുടെ കെട്ടുറപ്പും
കുതിരകളുടെ കൊലപാതകവും
(അടുത്തത് ഞാനായിരിക്കാം)
അതിനു മുമ്പ്
എനിക്ക് രക്ഷപ്പെടണം
ആത്മഹത്യ ഒരു പാപമല്ല
പാപിയുടെ പുണ്യമാണ്
പാപിയുടെ പുണ്യം ചെയ്യലാണ്
പാപിയുടെ പുണ്യകര്‍മ്മമാണ്
പാപി ചെയ്യുന്ന പുണ്യമാണ്