തപസ്സ്
എന്റെ പ്രണയത്തെ ദുര്‍ന്നടപ്പുകാരിയെന്നും സാമുഹിക നിയമങ്ങളെയും മതവിലക്കുകളെയും ധിക്കരിച്ചവളെന്നും വിളിക്കുമെന്ന് ഭയന്ന് ഹൃദയത്തെക്കാള്‍ നേര്‍ത്ത തലയണക്കടിയില്‍ കാലങ്ങളോളം ഞാനതിനെ ഒളിപ്പിച്ചുവെച്ചു. പ്രായപരുതികള്‍ മറന്ന് പ്രണയാതുരയായതിന്റെ കുറ്റബോധം മറയ്ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടവളായി.
എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ പ്രണയത്തെ ക്കുറിച്ചുള്ള എന്‍റെ കാഴ്‌ചപ്പാട് എനിക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞാന്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.
പക്ഷെ, അങ്ങനെയൊന്ന് കാലം കാത്തുവെച്ചിരിന്നു. ജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങള്‍ മുഴുവനും ഇന്ന് എന്‍റെ മുറിവുകളെ ഉണക്കി ബാക്കിനില്‍ക്കുന്നു. എങ്കിലും ഇന്ന് ഓര്‍ക്കുമ്പാള്‍ പ്രണയമെന്ന സ്വാഭാവികവും വിശുദ്ധവുമായ വികാരത്തെ വഴിതിരിച്ചുവിടത്തക്കവിധം അല്ലെങ്കില്‍ ആ ഒഴുക്കിനെ പിടിച്ചുനിര്‍ത്തത്തക്കവിധം ശക്തമായ ഒരു മതില്‍ ആയിരുന്നു പ്രായങ്ങള്‍ങ്ങള്‍ തമ്മിലെ ചേര്‍ച്ചയില്ലായ്മ എന്നു മനസ്സിലാക്കികൊടുത്തവര്‍. ഇന്നും അത് അങ്ങനെയൊക്കെത്തന്നെയാണെന്ന് പല പരിചയക്കാരുടേയും തകര്‍ന്ന ഹൃദയങ്ങള്‍ കണ്ണീരോടെ ഏറ്റുചൊല്ലുന്നു. ഒരുമിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചിട്ടും കഴിയാതെ സമൂഹത്തോട് സമരസപ്പെട്ടും കലഹിച്ചും അകന്ന് പോയവര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാവും. 'സംശയത്തിന്റെ നിഴല്‍ വീണ സ്നേഹത്തെ പാടെ പിഴുതെറിയുകയാണ് നല്ലത്. നമ്മള്‍ എത്രനാള്‍ ചെലവിട്ട് നന്നാക്കിയെടുക്കാമെന്ന് കരുതിയാലും സംശയത്തിന്റെ പുഴുക്കുത്ത് മാത്രം ബാക്കിയാവും. വിശ്വാസത്തിന്റെ ഭാരം ഈ സ്നേഹത്തെ ബാക്കിവെച്ചേക്കില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു.....'
സ്വാഭാവികമായും,പ്രായം എന്നുള്ള അതിര്‍വരമ്പായിരുന്നു സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വൈരുദ്ധ്യങ്ങളെക്കാള്‍ അവരെ വേവലാതിപ്പെടുത്തിയത്. പ്രണയം പലപ്പേഴും വിവേകബുദ്ധികാണിക്കാത്ത തീപേലെയാണ്. ഒരേആശയങ്ങളും സ്വപ്നങ്ങളും ഉള്ള രണ്ടുപേര്‍ വിലക്കുകള്‍ മറന്ന് പ്രണയിച്ചു തുടങ്ങി. ഏതെല്ലാം പ്രതിസന്ധികളുടെ തിരമാലകള്‍ തേടിവന്നാലും ജീവിതക്കടല്‍ ഒരുമിച്ച് നീന്തിക്കടക്കുമെന്ന് അവര്‍ പരസ്പരം പറഞ്ഞിരിക്കണം.
'ഈ സ്നേഹത്തിന് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആദ്യമെല്ലാം ഞാന്‍ വേവലാതിപ്പെട്ടിരുന്നു. വിവാഹിതരാവാം എന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. പക്ഷെ