Powered By Blogger

എനിക്ക് നഷ്ട്ടപെട്ടത് ..കവിതയോ ...പ്രണയമോ


ഒരിക്കല്‍ കവിതയെന്നാല്‍ ..
എനിക്ക് പ്രണയമായിരുന്നു ..
പ്രണയമെന്നാല്‍ കവിതയും...

ഇന്ന് ...
കവിതയെന്നാല്‍ ..
എനിക്കത്...
കടലാസ്സിലേക്ക് പകര്‍ത്തപെടാനാവാത്ത
മനസ്സിന്റെ നോവാണ് ...

എന്നും...കലപിലകൂട്ടി...
പുറത്തേക്കു വരാന്‍ വിതുബിയിരുന്ന....
എന്റ്റെ പ്രിയപ്പെട്ട അക്ഷരങ്ങള്‍..
എനിക്കും കടലാസ്സിനുമിടയില്‍ ..ഇന്ന് ..
എവിടെയോ പോയോളിച്ചിരിക്കുന്നു...

പ്രണയമേ ..
എത്ര പെട്ടെന്നാണ് നീ ഒരിക്കല്‍ എന്നെ ..
കവിയും..ഗായികയും ...നര്‍ത്തകിയും ..
പിന്നെ നിന്റ്റെ രാജകുമാരിയുമാക്കിയ്ത്....

എത്ര പെട്ടന്നാണ് ...പിന്നെ നീ എന്നെ ...
പടയാളികള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തതും
എന്റെ നെന്റിയില്‍ ആണി തറച്ചതും...
എന്റെ തലയില്‍ മുള്‍കിരിടം അണിയിച്ചതും ...

പ്രണയമേ...
എനിക്കെന്റെ അക്ഷരങ്ങളെ നീ ഇന്ന് തിരികെ തരുക..
അക്ഷരങ്ങള്‍ക്ക് ഇടയിലിരുന്നു ശ്വാസം മുട്ടുന്ന എന്റെ പ്രാണനും
എന്റ്റെ പാദങ്ങള്‍ക്ക് അണിയാന്‍ കഴിയാതെ പോയ
എന്റെ പ്രിയപ്പെട്ട ചിലങ്കയുടെ ശബ്തവും...
നീ എനിക്ക് ഇപ്പോള്‍ തിരികെ തരുക....

ചിന്നി ചിതറി കിടക്കുന്ന .....
ജീവനില്ലാത്ത ....
എന്റെ ഈ അകഷരങ്ങളിലൂടെ എങ്ക്കിലും..
നിന്നെ പ്രണയിക്കാന്‍ ... ഇപ്പോള്‍ നീ എന്നെ അനുവദിക്കുക